EMS Co-Operative Hospital

Call Us

0475-2354455, 8078822222

About Us

image

ഇ.എം.എസ് നമ്പൂതിരിപ്പാട് (1909-1998)

കേരളത്തിന്‍റെ ആദ്യമുഖ്യമന്ത്രിയായ ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന ഇ.എം.എസ് ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ തലവനായി അറിയപ്പെടുന്നു. ചരിത്രകാരന്‍, മാര്‍ക്സിസ്റ്റ്, തത്വശാസ്ത്രജ്ഞന്‍, സാമൂഹിക പരിഷ്ക്കര്‍ത്താവ് എന്നീ നിലകളില്‍ പ്രശസ്തനായ ഇ.എം.എസ് ആധുനിക കേരളത്തിന്‍റെ ശില്‍പികളില്‍ പ്രധാനിയാണ്.

14-ാം വയസില്‍ സാമൂഹ്യ രംഗത്ത് കാല്‍വെയ്പ്പ്. സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ തന്നെ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തില്‍ പങ്കാളിയായി. ഇന്ത്യയില്‍ കമ്മ്യൂണിറ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിലും കെട്ടിപ്പടുക്കുന്നതിലും പ്രധാനി. നിരവധി തവണ അറസ്റ്റും ജയില്‍വാസവും ഒളിവു ജീവിതവും.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ച 1940 കളുടെ ഒടുക്കം ഇ.എം.എസ് അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ തലയ്ക്ക് സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചു. പോലീസിന്‍റെ പിടിയില്‍പ്പെടാതെ ദിവസങ്ങളോളം ഇ.എം.എസ് ഒളിവില്‍ കഴിഞ്ഞത് പത്തനാപുരം കല്ലുംകടവിലെ ടി.കെ.അലക്സാണ്ടറുടെ വീടായ പ്രിന്‍സ് പാര്‍ക്കിലാണ്. അന്ന് കാടുമൂടിയ പ്രദേശമായിരുന്നു പത്തനാപുരം, څത്യശൂര്‍ സെന്‍റ ് തോമസ് കോളേജില്‍ ഇ.എം.എസ് - ന്‍റെ സഹപാഠിയായിരുന്നു എസ്റ്റേറ്റ് ഉടമ അലക്സാണ്ടര്‍. തന്‍റെ ആത്മകഥയിലും ഇ.എം.എസ് പത്തനാപുരത്തെ ഒളിവുജീവിത ത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ജനകീയാസൂത്രണ പദ്ധതിയുടെ ശില്‍പി. രാഷ്ട്രീയവും സാമുദായികവും ദാര്‍ശനികവുമായ നിരവധി ലേഖനങ്ങളുടെയും പുസ്തകങ്ങളുടെയും സൃഷ്ടാവ്. ഒരു കാലത്ത് കേരളം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത് ഇ.എം.എസ് ലേഖനങ്ങളുടെ ഉള്ളടക്കമായിരുന്നു. 1998 മാര്‍ച്ച് 19 ന് അന്തരിച്ചു.

Copyright © 2021. EMS Co-Operative Hospital. All rights reserved. Designed by Netindia