ഒരു നാടിൻറെ സ്വപ്ന സാക്ഷാത്കാരമായ പത്തനാപുരം ഇ.എം.എസ് സഹകരണ ആശുപത്രി 2019 ജൂൺ 3നാണ് പത്തനാപുരത്ത് പ്രവർത്തനം ആരംഭിച്ചത്. ആതുര സേവന രംഗത്ത് എല്ലാ വിധ ചികിത്സാ സൗകര്യങ്ങളുമുള്ള ഒരു ആശുപത്രിയെന്ന പത്തനാപുരം നിവാസികളുടെ ദീർഘകാല സ്വപ്നത്തിന്റെ ആദ്യഘട്ടമായാണ് ഇ.എം.എസ് സഹകരണ ആശുപത്രി പ്രവർത്തനമാരംഭിച്ചത്.
തികച്ചും പ്രൊഫഷണലായി ആധുനിക സാങ്കേതിക സംവിധാനങ്ങളുടെയും വിവര സാങ്കേതിക വിദ്യയുടെയും എല്ലാ മികവുകളുടെയും സമന്യയിപ്പിക്കുന്ന ഒരു ആധുനിക ആതുരാലമാകണം ഇ.എം.എസ് സഹകരണ ആശുപത്രി എന്ന ദൃഢനിശ്ചയം പത്തനാപുരം ജനതയ്ക്ക് ചികിത്സാ രംഗത്ത് ഒരു പുതിയ അനുഭവം തന്നെ പകർന്നു നൽകുകയാണ് ഉണ്ടായത്. സമ്പൂർണമായും ഡിജിറ്റൽ പേപ്പർ രഹിത ഡോക്യൂമെന്റഷൻ, ഇ ക്യു മാനേജ്മന്റ് , ഇക്കോ ഫ്രണ്ട്ലി വേസ്റ്റ് മാനേജ്മന്റ്, മോഡുലാർ ഫാർമസി, ആധുനിക ലാബ്, ലിഫ്റ്റ് സൗകര്യം, സെൻട്രൽ സ്റ്റെറയിൽ സപൈ്ല (സി.എസ്.എസ്.ഡി) ഡിപ്പാർട്ട്മെന്റ് എന്നീ സൗകര്യങ്ങളുള്ള താലൂക്കിലെ തന്നെ ആദ്യ ആശുപത്രിയാണ് ഇ.എം.എസ് സഹകരണ ആശുപത്രി എന്നത് ഏറെ അഭിമാനാർഹമാണ്.
24 മണിക്കൂർ അത്യാഹിത വിഭാഗം, ജനറൽമെഡിസിൻ, ജനറൽസർജറി, ഗൈനക്കോളജി, പീഡിയാട്രിക്, ഓർത്തോപീഡിക്, ഇ.എൻ.ടി, ത്വക്ക്രോഗവിഭാഗം, കാർഡിയോളജി, യൂറോളജി, പൾമനോളജി, റേഡിയോളജി, അനസ്തേഷ്യോളജി എന്നീ ചികിത്സാ വിഭാഗങ്ങളോടെയാണ് 2019 ജൂൺ 3ന് ഇ.എം.എസ് സഹകരണ ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസി, ലാബ്, ആംബുലൻസ്, ഇ.സി.ജി, എക്സ്-റേ വിഭാഗങ്ങൾ, ഫിസിയോതെറാപ്പി , കൂടാതെ ഓപ്പറേഷൻ തീയേറ്റർ , മെഡിക്കൽ ഐ സി യു, ലേബർ റൂം എന്നെ സൗകര്യങ്ങളുള്ള പത്തനാപുരത്തെ ഏക ആശുപത്രി കൂടിയാണിത്. വിദഗ്ദ്ധരായ 20 ഡോക്ടർമാർ പരിചയ സമ്പന്നരായ 80 ജീവനക്കാർ ഏറ്റവും കുറഞ്ഞ ചികിത്സാ നിരക്കുകൾ (ഇതര സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കിനെ അപേക്ഷിച്ച് 30% കുറവ് ) അതെ ചുരുങ്ങിയ കാലയളവിനുള്ളിൽ പത്തനാപുരം ജനത നെഞ്ചേറ്റിയ മികവിന്റെ കേന്ദ്രമാണ് ഇ.എം.എസ് സഹകരണ ആശുപത്രി.
നാല് ഘട്ടങ്ങളായി 10 വർഷം കൊണ്ട് 500 കിടക്കകളുള്ള ഒരു മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി പത്തനാപുരത്ത് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഒപ്പം നഴ്‌സിംഗ് -പാരാ മെഡിക്കൽ സ്ഥാപനങ്ങളും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു. 300 കോടി രൂപ ചിലവിൽ 2029 -ൽ പ്രൊജക്റ്റ് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത് . വാസ്തുവിന്റെ മൂല്യം, കെട്ടിട നിർമ്മാണ ചെലവ് , മെഡിക്കൽ ഉപകരണങ്ങളുടെ ഗുണ നിലവാരം , എന്നിവ ഇന്നത്തെ നിരക്കിൽ കണക്കാക്കിയാണ് 300 കോടി രൂപ ചെലവ് പ്രതിഷിക്കുന്നത്. കാലാനുസൃതമായുണ്ടാകുന്ന മാറ്റങ്ങൾ പ്രോജക്ടിന്റെ എസ്റ്റിമേഷനയും ബാധിച്ചേക്കാം .
EMS Co-operative Hospital, Pathanapuram P.O,
Kollam-689695, Kerala, India
Copyright © 2021. EMS Co-Operative Hospital. All rights reserved. Designed by Netindia